ദെഹ്‌റാദൂണ്‍: മകളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി കൈകാര്യംചെയ്ത് സ്ത്രീ. യുവാവിനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം.

To advertise here,

മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സ്ത്രീ യുവാവിനെ ചെരിപ്പുകൊണ്ടടിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവം നടന്നിട്ട് ഏതാനുംദിവസങ്ങളായെങ്കിലും ഇപ്പോഴാണ് വീഡിയോ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതോടെ സംഭവത്തില്‍ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളുമുയര്‍ന്നു.

 

പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇവിടെയെത്തി ഇയാളെ കൈകാര്യംചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.