ലഖ്‌നൗ:പോലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്തുടനീളം നിരോധിച്ചിട്ടുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വാഹനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ പോലീസ് യൂണിറ്റുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും ഇത് സംബന്ധിച്ച് ഉത്തരവും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികളുടെ ജാതി ഇനി പോലീസ് രജിസ്റ്ററുകളിലോ കേസ് മെമ്മോകളിലോ അറസ്റ്റ് രേഖകളിലോ പോലീസ് സ്റ്റേഷന്‍ നോട്ടീസ് ബോര്‍ഡുകളിലോ രേഖപ്പെടുത്തരുതെന്ന് ആക്ടിംഗ് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍എസ്) പോര്‍ട്ടലില്‍ നിന്നും ജാതി രേഖപ്പെടുത്താനുള്ള കോളം നീക്കം ചെയ്യും. പോര്‍ട്ടലില്‍നിന്ന് ഈ കോളം നീക്കം ചെയ്യുന്നത് വരെ അത്തരം കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിച്ചിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
പോലീസ് രേഖകളില്‍ പ്രതിയുടെ പിതാവിന്റെയും മാതാവിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും വാഹനങ്ങളിലെ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മോട്ടോര്‍ വാഹന നിയമപ്രകാരം പിഴ ചുമത്തണമെന്നും ഉത്തരവില്‍ കര്‍ശനമായി പറയുന്നു.
ജാതീയമായ സ്വത്വങ്ങളെ മഹത്വവല്‍ക്കരിക്കുകയോ ഒരു പ്രത്യേക ജാതിയില്‍പ്പെട്ട പ്രദേശമെന്ന് അടയാളപ്പെടുത്തുകയോ അതുമായി ബന്ധപ്പെട്ട ബോര്‍ഡുകളും അടയാളങ്ങളും പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും നീക്കം ചെയ്യാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Content Highlights: Uttar Pradesh Bans Caste References in Police Records and Public Notices
Published: 22 Sept 2025, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented