ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 'ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന്' (ONOS) പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികളെയും ഗവേഷകരെയും ശാക്തീകരിക്കുന്നതിനായി 6,000 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. വിവിധ പബ്ലിക്കേഷനുകള്‍ ഏകീകൃത കുടക്കീഴില് ലഭ്യമാക്കുന്നതിനാണിത്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണല്‍ പ്രസിദ്ധീകരണങ്ങളിലേക്കും വഴിതെളിക്കുകയാണ് ഇത് ലക്ഷ്യമാക്കുന്നത്.
ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കീഴിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പബ്ലിക്കേഷനുകളും പാഠപുസ്തകങ്ങളും ഒറ്റ പോര്‍ട്ടലില്‍നിന്ന് ലഭ്യമാക്കും.
അടുത്ത വര്‍ഷംമുതല്‍ ആരംഭിക്കുന്ന ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷന്' പദ്ധതി പ്രകാരം 30 പ്രധാന അന്താരാഷ്ട്ര പ്രസാധകരില്‍നിന്നായി 13000 ഇ-ജേണലുകളാണ് ആവശ്യക്കാര്‍ക്ക് ലഭ്യമാകുക.
Content Highlights: Union cabinet approves 'one nation one subscription'
Published: 25 Nov 2024, 10:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented