ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ചർച്ചകളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ്‌ സന്ദർശനമെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ മൂന്നാമത് സന്ദർശനമാണിത്‌.

To advertise here,

സമഗ്ര സാമ്പത്തികപങ്കാളിത്ത കരാർ, ലോക്കൽ കറൻസി സെറ്റിൽമെന്റ് സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവയിലൂടെ ഇരുരാജ്യങ്ങളും പ്രധാന വ്യാപാര നിക്ഷേപപങ്കാളികളായി മാറിയിട്ടുണ്ട്‌. 

അറബ്‌ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്ത്യ-അറബ്‌ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന്‌ ഡൽഹി ആതിഥേയത്വം വഹിക്കും. ജനുവരി 30, 31 തീയതികളിലാണ്‌ യോഗം. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും മന്ത്രിമാർ പങ്കെടുക്കും. അൽജീരിയ, ബഹ്‌റൈൻ, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്‌, ലെബനൻ, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാൻ, പലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, ടുണീഷ്യ, യുഎഇ, യെമെൻ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുക്കും.