
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സാംബലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുമരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നൗമന്‍ എന്നിവരാണ് മരിച്ചത്. ഇവിടത്തെ മുസ്ലിം പള്ളിയിൽ സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും പോലീസ് നടപടിയിലുമാണ് മരണമുണ്ടായത്.
ഞായറാഴ്ച രാവിലെ ഷാഹി ജുമാ മസ്ജിദിന് മുന്നിലായിരുന്നു സംഭവം. ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റി മുസ്ലീം പള്ളി പണിതന്ന ആരോപണത്തെ തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം പള്ളി ഇരിക്കുന്ന സ്ഥലത്ത് സർവേ നടത്താൻ ഉദ്യോഗസ്ഥർ എത്തിയത്. സര്‍വേ നടത്താന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി ഒരുവിഭാഗം രംഗത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസും ജനക്കൂട്ടവും തമ്മില്‍ സംഘർഷത്തിലേയ്ക്ക് കാര്യങ്ങൾ എത്തി.
സര്‍വേയ്ക്ക് എത്തിയ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്. ജുമാ മസ്ജിദിന്റെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പോലീസിനും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്.
18 പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഡ്രോണിന്റെ സഹായവും പോലീസ് തേടി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ സര്‍വേ പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. നവംബര്‍ 19-നും സമാനമായൊരു സര്‍വേ നടത്തിയിരുന്നു. ഹരി ഹര്‍ മന്ദിര്‍ എന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1529-ല്‍ ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Content Highlights: two killed in ups sambhal as mob opposed mosque survey
Published: 24 Nov 2024, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented