ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരര്‍ പിടിയില്‍. ഇര്‍ഫാന്‍ ബാഷിര്‍, യുസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

To advertise here,

ഭീകരരുടെ പക്കലില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് എകെ-56 റൈഫിളുകള്‍, വെടിയുണ്ടകള്‍ നിറച്ച നാല് മാഗസിനുകള്‍, രണ്ട് ഹാന്‍ഡ് ഗ്രെനേഡുകള്‍ എന്നിവയും കണ്ടെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷോപ്പിയാന്‍ പോലീസ് അറിയിച്ചു.