
കൊൽക്കത്ത:പശ്ചിമബംഗാൾതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം പുരോഗമിക്കവേ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ പരാതിയിൽ രാഷ്ട്രീയവിവാദം. തൃണമൂൽ നേതാവ് ജഹാംഗിർ ഖാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന പരാതിയാണ് ഉയർന്നുവന്നത്. അതിന് പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ വിഷയത്തിൽ ഇടപെട്ടതോടെ രാഷ്ട്രീയപാർട്ടികൾ ആരോപണപ്രത്യാരോപണങ്ങളുമായി പോരടിച്ചു. ഉദ്യോഗസ്ഥൻ നേതാവിന്റെ വീട്ടിലടക്കം പോയി മുന്നറിയിപ്പടക്കം നൽകി.
ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഫാൽട്ട മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയായ ജഹാംഗീർ ഖാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി പ്രദേശവാസികളാണ് പരാതിപ്പെട്ടത്. അതോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ആരോപണം അന്വേഷിക്കാനൊരുങ്ങി. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന അജയ് പാൽ ശർമ്മയാണ് സംഭവത്തിൽ ഇടപെട്ടത്.
പിന്നാലെ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയെങ്കിലും ജഹാംഗിർ ഖാൻ അവിടെയുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുക്കളോട് അജയ് പാൽ വിഷയം അറിയിച്ചു. ആളുകളെ ഭീഷണിപ്പെടുത്തുന്നതായി പരാതികളുണ്ടായാൽ ഞങ്ങൾ ശരിയായ നടപടി സ്വീകരിക്കും. ആരെങ്കിലും തെറ്റായ കാര്യങ്ങളിൽ ഏർപ്പെടുകയോ വോട്ടർമാരെ ശല്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ കർശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ജഹാംഗിറിനോട് പറയുക, നിങ്ങളുടെ ആളുകൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതായി തുടർച്ചയായ പരാതികൾ ലഭിക്കുന്നുണ്ട്. ഇത് തുടരുകയാണെങ്കിൽ, ഞങ്ങൾ ഇത് ഗൗരവമായി കാണും. ഇനി പരാതികളുണ്ടാകരുത്.- അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൃണമൂൽ നേതാവിന്റെ വീട്ടിലെ അധിക സുരക്ഷയെ കുറിച്ച് അജയ് പാൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വൈ-കാറ്റഗറി സുരക്ഷ നൽകിയിരുന്നെന്നും 10 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിരുന്നെന്നുമാണ് പ്രാദേശിക പോലീസ് സൂപ്രണ്ട് അറിയിച്ചിരുന്നത്.
അതേസമയം വിഷയത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും പ്രതികരണങ്ങളുമായി രംഗത്തെത്തി. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പോലീസ് ഉദ്യോഗസ്ഥന്റെ നടപടികളെ പിന്തുണച്ചു. സന്ദേശം വളരെ വ്യക്തമാണ്. ഭീഷണിയുടെ കാലഘട്ടം അവസാനിച്ചു. നിയമവും ക്രമസമാധാനവും നിലനിൽക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ശ്രമിക്കുന്നവർ മറുപടിയേണ്ടിവരുമെന്നും മാളവ്യ അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസ്, അജയ് പാലുമായി ബന്ധപ്പെട്ട മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിരോധമൊരുക്കിയത്.
Content Highlights: TMC candidate Jahangir Khan accused of threatening voters in Falta constituency., IPS officer Ajay Pal Sharma personally visited the leader's residence to issue a stern warning., Police demanded clarification regarding the Y-category security provided to the TMC leader., BJP welcomes the police action while TMC questions the officer's past conduct., Authorities emphasize strict enforcement of law and order during the election process.
Published: 28 Apr 2026, 01:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented