ന്യൂഡൽഹി: തദ്ദേശീയ യുദ്ധവിമാനമായ തേജസ് സുരക്ഷയുടെ കാര്യത്തിൽ ലോകനിലവാരത്തിലുള്ളതാണെന്നും വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്നും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡികെ സുനിൽ.
തേജസിന്റെ സുരക്ഷാ റെക്കോഡ് ലോകത്തിലെ ഏറ്റവുംമികച്ചതാണ്. ദുബായ് എയർഷോയിലുണ്ടായ അപകടം നിർഭാഗ്യകരമാണെന്നും ഇത് വിമാനത്തിന്റെ ഭാവിപദ്ധതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് എയർഷോയിലെ അപകടത്തിൽ വിങ് കമാൻഡർ നമാംസ് സ്യാൽ മരിച്ചത് നിർഭാഗ്യകരമായ സംഭവമാണ്. സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം അദ്ദേഹം തള്ളി. സായുധസേനയ്ക്ക് എച്ച്എഎലിൽ ആത്മവിശ്വാസമുണ്ട്. തേജസിന് യാതൊരു സാങ്കേതികപ്രശ്നവുമില്ല. ഒട്ടേറെ പ്രതിരോധ ഉത്പന്നങ്ങൾ സ്ഥാപനം നിർമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥാപനത്തിന് സംശയമൊന്നുമില്ല. വിദഗ്‌ധരെന്ന് സ്വയംകരുതുന്ന പലരും സാമൂഹികമാധ്യമങ്ങളിൽ പല അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്.
പരിശീലനവിമാനമായ ‘എച്ച്‌ടിടി-40’ എച്ച്എഎൽ നിർമിക്കുന്നുണ്ട്. രാജ്യത്ത് സർവീസ് നടത്തുന്ന ഹെലിക്കോപ്റ്ററുകൾ എച്ച്‌എഎൽ നിർമിച്ചതാണ്. ഇതിനുള്ള ശേഷി സ്ഥാപനത്തിനുണ്ട്. പൈലറ്റില്ലാത്ത കോംപാറ്റ് ഏരിയൽ വെഹിക്കിൾ നിർമാണം 2026-ൽ പൂർത്തിയാകും. തീരദേശസേനയ്ക്കായുള്ള ഹെലിക്കോപ്‌റ്റർ നിർമാണവും നടക്കുന്നുണ്ട്. ഇത് 2027-ഓടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: HAL Chairman confirms Tejas fighter jet is world-class in safety with an excellent record. Dubai Airshow incident was unfortunate but won`t impact future plans.
Published: 29 Nov 2025, 09:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented