ന്യൂഡല്‍ഹി: സൈന്യത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ എ.പി. സിങ്. 2009- 10 കാലത്ത് ഓര്‍ഡര്‍ നല്കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങള്‍ അവരുടെ വ്യോമസേനയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കുമ്പോള്‍ രാജ്യം കൂടുതല്‍ പ്രതിരോധരംഗത്തെ ഉത്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സുബ്രതോ മുഖര്‍ജി സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
1984-ലാണ് ഇന്ത്യ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. അവിടുന്ന് 17 വര്‍ഷം കഴിഞ്ഞാണ് ആദ്യമായി വിമാനം പറത്തുന്നത്. പിന്നെയും 15 വര്‍ഷം കഴിഞ്ഞ് 2016-ലാണ് തേജസ് സൈന്യത്തിന്റെ ഭാഗമായത്. ഇപ്പോള്‍ 2024-ല്‍ എത്തി. ആദ്യം ഓര്‍ഡര്‍ നല്കിയ 40 വിമാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് നമ്മുടെ ഉത്പാദനശേഷി, എ.പി. സിങ് പറഞ്ഞു. വൈകുന്ന സാങ്കേതിക വിദ്യ, നിഷേധിക്കപ്പെടുന്ന സാങ്കേതിക വിദ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്പാദനത്തില്‍ സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്നും എ.പി. സിങ് ആവശ്യപ്പെട്ടു. ഉത്പാദനം മത്സരാധിഷ്ഠിതമായാല്‍ മാത്രമേ മാറ്റമുണ്ടാവുയെന്നും അദ്ദേഹം പറഞ്ഞു. മിഗ് 21-ന് പകരമായാണ് തേജസ് യുദ്ധവിമാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡാണ് വിമാനം വികസിപ്പിച്ചത്.
42 സ്ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമായ ഇടത്ത് 30 സ്ക്വാഡ്രണ്‍ മാത്രമാണ് ഇപ്പോള്‍ വ്യോമസേനയുടെ കൈവശമുള്ളത്. ആറാം തലമുറ യുദ്ധവിമാനങ്ങള്‍ ചൈന പരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.
Content Highlights: Indian Air Force chief expresses concern over delays in Tejas fighter jet deliveries
Published: 08 Jan 2025, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented