ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച പുതിയതായി 5790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 121 പേരാണ് ഇന്ന് മാത്രം രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 

To advertise here,

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,49,654 ആയി. 53,860 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6007 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ആന്ധ്രാപ്രദേശില്‍ ഇന്ന് 9652 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9211 പേര്‍ രോഗമുക്തി നേടി. 88 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 3,06,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85130 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2820 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.