ചെന്നൈ: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ട്വിറ്ററില്‍ മലയാളത്തിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. 

To advertise here,

'പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേല്‍ക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകള്‍ക്കും എന്റെ ഓണാശംസകള്‍. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല. ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡര്‍ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകള്‍ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം", സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.