ചെന്നൈ: തമിഴ്‌നാട് സർക്കാരിന് കീഴിൽ ജോലിചെയ്യുന്ന വിവാഹിതരായ പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുഞ്ഞ് ജനിക്കുന്ന സമയത്ത് ഭാര്യയ്ക്ക് പിന്തുണ നൽകാനും കുഞ്ഞിന്റെ പരിചരണത്തിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു.
നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായി പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി നൽകണമെന്ന് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് 15 ദിവസത്തെ അവധി അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.
കുട്ടി ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ അല്ലെങ്കിൽ പ്രസവിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിലോ ജീവനക്കാർക്ക് ഈ അവധി എടുക്കാനാകും.
Content Highlights: Tamil Nadu government grants 15 days paternity leave for married male employees, Announcement made by Chief Minister Vijay, Leave can be taken 15 days before birth or up to 6 months after delivery, Complements the existing 365 days maternity leave for female employees
Published: 26 Nov 2026, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented