ന്യൂഡൽഹി: ശുചിത്വ സർവേയിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോറിനെ തിരഞ്ഞെടുത്തു. 'സ്വച്ച് സർവേക്ഷൻ 2020' എന്ന പേരിൽ നടത്തിയ വാർഷിക സർവേയിൽ തുടർച്ചയായ നാലാം തവണയാണ് ഇന്ദോര്‍ മികച്ച ശുചിത്വ നഗരമായി മാറുന്നത്. ഗുജറാത്തിലെ സൂറത്താണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ മികച്ച ശുചിത്വത്തിന് മഹാരാഷ്ട്രയിലെ കാരാഡ് ഒന്നാം സ്ഥാനത്തെത്തി. സസ്വാദ്, ലോണാവാല എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
40 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് അഹമ്മദാബാദ് സ്വന്തമാക്കി. 10-40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ വിജയവാഡയ്ക്കാണ് ഒന്നാം സ്ഥാനം. 3-10 ലക്ഷം വരെ ജനസംഖ്യയുള്ള വിഭാഗത്തിൽ കർണാടകയിലെ മൈസൂരുവാണ് ഒന്നാമതെത്തിയത്.
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് മഹോത്സവ് എന്ന പേരിലുള്ള വെർച്വൽ പരിപാടിയിൽ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി മികവുപുലർത്തിയ 129 നഗരങ്ങൾക്കും മികച്ച സംസ്ഥാനങ്ങൾക്കുമുള്ള അവാർഡുകൾ നൽകി.
ഇത് അഞ്ചാം തവണയാണ് കേന്ദ്രസർക്കാർ രാജ്യത്തുടനീളം ശുചിത്വ സർവേ നടത്തുന്നത്. ആദ്യ വർഷം മൈസൂരുവാണ് മികച്ച ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ വർഷത്തേത് ഉൾപ്പെടെ തുടർന്നുള്ള നാല് വർഷവും ഇന്ദോര്‍ ഒന്നാം സ്ഥാനം നിലനിർത്തി.
content highlights:Swachh Survekshan 2020 results announced, Indore once again retains top spot
Published: 20 Aug 2020, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented