ന്യൂഡല്‍ഹി: തെരുവോര കച്ചവടക്കാർക്കുള്ള സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി ഒരുലക്ഷം തെരുവോരകച്ചവടക്കാര്‍ക്കുള്ള വായ്പ വിതരം ചെയ്തു. അഞ്ച് ഗുണഭോക്താക്കള്‍ക്ക് വായ്പാ പ്രധാനമന്ത്രി ചെക്ക് നേരിട്ട് കൈമാറി. 

To advertise here,

മുന്‍ സര്‍ക്കാരുകള്‍ തെരുവോരകച്ചവടക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ സേവകനായ ഞാന്‍ ദാരിദ്ര്യം അനുഭവിച്ചവനാണ്. ഞാന്‍ ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആരും നോക്കാനില്ലാത്തവരോട് കരുതൽ കാട്ടുന്നതെന്നും മോദി പറഞ്ഞു.

പ്രധാന മന്ത്രി സ്വനിധിപദ്ധതി തെരുവോര കച്ചവടക്കാർക്ക് കൈത്താങ്ങായെന്നും പ്രധാന മന്ത്രി പറഞ്ഞു. ഇതുവരെ 10,978 കോടിയുടെ 82 ലക്ഷം വായ്പകള്‍ തെരുവോരകച്ചവടക്കാര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020-ലാണ് പ്രധാന മന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചത്. തെരുവുകച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനവായ്പകള്‍ നല്‍കുന്നതിനായി ആരംഭിച്ച സൂക്ഷ്മവായ്പ പദ്ധതിയാണ് പ്രധാനമന്ത്രി സ്വനിധി. യോഗ്യരായ തെരുവുകച്ചവടക്കാര്‍ക്ക് ഒരുവര്‍ഷത്തേക്ക് പ്രതിമാസത്തവണകളായി തിരിച്ചടക്കേണ്ട വിധത്തില്‍ 10,000 രൂപ മുതല്‍ 50000 രൂപ വരെയാണ് അനുവദിക്കുക. ചുരുങ്ങിയ പലിശയ്ക്ക് യാതൊരു ഈടുമില്ലാതെ ബാങ്ക് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡം പ്രകാരം വീട്ടില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ചെറിയ സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും.