ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിന്റെ വിചാരണ ലക്നൗവിൽനിന്നു കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസിലെ മുഖ്യപ്രതി കെ.എ. റൗഫ് ഷരീഫാണ് ഹർജി നൽകിയത്. ഹർജി ഈ മാസം 28-ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് വി. രാമസുബ്രമണ്യം അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

To advertise here,

കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് ആദ്യം രജിസ്റ്റർ ചെയ്തത് കേരളത്തിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.