ന്യൂഡല്‍ഹി: ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന വന്‍താരയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ(എസ്ഐടി) നിയോഗിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ നാലംഗസംഘത്തെയാണ് നിയോഗിച്ചത്. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്‍, മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ ഹേമന്ത് നഗ്രലെ, കസ്റ്റംസ് അഡീഷണല്‍ കമ്മിഷണര്‍ അനീഷ് ഗുപ്ത എന്നിവരാണ് മറ്റംഗങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 12-നകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
വന്‍താരയില്‍ പരിസ്ഥിതി, വന്യജീവിസംരക്ഷണനിയമം ലംഘിക്കുന്നതായ പൊതുതാത്പര്യഹര്‍ജിയിലാണ് ജസ്റ്റിസ് പങ്കജ് മിതല്‍, ജസ്റ്റിസ് പ്രസന്ന ബി. വരലേ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. അഭിഭാഷകന്‍ ജയ സുഖിനാണ് അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വ്യക്തമായ തെളിവുകളില്ലാതെയുള്ള ആരോപണങ്ങളാണുന്നയിച്ചതെന്ന് കോടതി പരാമര്‍ശിച്ചു. അതേസമയം, യാഥാര്‍ഥ്യം പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും അതിനാലാണ് അന്വേഷണസംഘത്തെ നിയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.
വന്‍താരയിലെ വന്യമൃഗങ്ങളുടെ സംരക്ഷണം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തോട് കോടതി ആവശ്യപ്പെട്ടത്. ആനകളടക്കമുള്ള മൃഗങ്ങളെ രാജ്യത്തിനകത്തും പുറത്തുനിന്നുമെത്തിച്ചതിനെക്കുറിച്ചും 1972-ലെ വന്യമൃഗസംരക്ഷണനിയമലംഘനമുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: The Supreme Court has ordered an SIT probe into alleged violations at Reliance Foundation`s Vantara
Published: 26 Aug 2025, 03:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented