
ന്യൂഡൽഹി: വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി.
ഇംപീച്ച് നടപടികളുടെ ഭാഗമായാണ് വിഷയം പരിശോധിക്കാൻ ലോക്സഭാ സ്പീക്കറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജഡ്ജസ് എൻക്വയറി ആക്ടിന്റെ (1968) അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മ ഹർജിയിൽ ആരോപിച്ചത്.
യശ്വന്ത് വർമ്മയുടെ വാദഗതികൾ നിലനിൽക്കുന്നതല്ലെന്നും ലോക്സഭാ സ്പീക്കറിന് നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വിധിച്ചു. ഹർജിക്കാരന് ആശ്വാസത്തിന് ഒരു അർഹതയുമില്ലെന്ന് വിശ്വസിക്കുന്നതായി ജസ്റ്റിസ് ദത്ത വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
Content Highlights: Supreme Court Rejects Judge's Plea Against Parliament Committee Formation
Published: 16 Jan 2026, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented