ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് സോണിയയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ തണുപ്പും വായുമലിനീകരണവുമാണ് സോണിയയുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോണിയ ഗാന്ധി സുഖമായിരിക്കുന്നുവെന്നും വിദഗ്ധ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വിട്ടുമാറാത്ത ചുമയുടെയും ആസ്മയുടെയും പ്രശ്നമുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആൻറിബയോട്ടിക്കുകളും മറ്റുമരുന്നുകളും നൽകി ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Congress leader Sonia Gandhi admitted to Sir Ganga Ram Hospital, Delhi due to breathing difficulties. Doctors monitoring her condition.
Published: 06 Jan 2026, 08:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented