കോട്ടയം: കേരളത്തിന്റെ ആശുപത്രിവാസനിരക്ക് ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടി. കേന്ദ്രസ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ സാംപിൾ സർവേ (ഹൗസ്‌ഹോൾഡ് സോഷ്യൽ കൺസംപ്ഷൻ: ഹെൽത്ത്) റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നൂറുപേരിൽ 13.1 പേർക്ക് എന്നനിരക്കിലാണ് രാജ്യത്ത് രോഗാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ, കേരളത്തിലിത് നൂറിൽ 39.7 പേർക്കാണ്. തൊട്ടുപിന്നിലുള്ള പശ്ചിമബംഗാളിലും ആന്ധ്രപ്രദേശിലും ഈ നിരക്ക് യഥാക്രമം 24.5-ഉം 21.1-ഉം മാത്രമാണ്.
രോഗാവസ്ഥയിലുള്ളവരിൽ ആശുപത്രിപ്രവേശം തേടുന്നവരുടെ നിരക്കെടുക്കുമ്പോഴും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിൽ. അതായത്, ദേശീയ ശരാശരി 1000-ത്തിൽ 29 പേരായിരിക്കുമ്പോൾ കേരളത്തിൽ 1000-ത്തിൽ 92 ആണ്. രാജ്യത്തെ ഏറ്റവും ഉയർന്നതാണിത്.
60 വയസ്സിനു മുകളിലുള്ളവരുടെ ആശുപത്രിവാസനിരക്ക് കേരളത്തിൽ 1000-ൽ 186 ആണ്. ദേശീയനിരക്കായ 81-ന്റെ ഇരട്ടിയിലും കൂടുതൽ. 4559 പ്രായവിഭാഗത്തിലും കേരളം 1000-ൽ 103 എന്ന ഉയർന്നനിരക്കാണ് രേഖപ്പെടുത്തുന്നത്. ദേശീയ ശരാശരി 42 മാത്രവും.
നാലു വയസ്സുവരെയുള്ള കുട്ടികളിൽ ഇത് 128 ആണ്. ദേശീയ ശരാശരിയായ 34-ന്റെ നാലിരട്ടി. അഞ്ചുമുതൽ 14 വരെ പ്രായവിഭാഗത്തിൽ കേരളത്തിലെ ആശുപത്രിവാസനിരക്ക് ആയിരത്തിൽ 53 ആണെങ്കിൽ ദേശീയ ശരാശരി 11 മാത്രം.
Content Highlights: Kerala’s Hospitalization Rates: Why They Triple the National Average
Published: 01 May 2026, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented