ജയ്പൂര്‍: ഒരു മാസത്തിലേറെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയാക്കിയ ശേഷം മടങ്ങിയെത്തിയ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹലോതിന് മുന്നിലെത്തി. നിയമസഭാ കക്ഷി യോഗത്തിനായി തന്റെ വസതിയിലെത്തിയ സച്ചിന്‍ പൈലറ്റിനെ ഗെഹലോത് പുഞ്ചിരിച്ചുകൊണ്ട് ഷേക്ഹാന്‍ഡ് നല്‍കി സ്വീകരിച്ചിരുത്തി. നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നത്. സച്ചിന്‍ അനുഭാവികളായ 18 എം.എല്‍.എമാരടക്കം എല്ലാവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 'എല്ലാം മറന്ന് ക്ഷമിച്ച് മുന്നോട്ടുപോകുക' എന്നാണ് യോഗത്തിന് തൊട്ടുമുമ്പ് ഗെഹലോത് ട്വീറ്റ് ചെയ്തത്.
രാജസ്ഥാന്‍ നിയമസഭയില്‍ നാളെ ഗെഹ്‌ലോത് വിശ്വാസം തെളിയിക്കുമെന്നാണ് സൂചന. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍, ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ ബി.ജെ.പി. സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതും ഗെഹലോതിന് ആശ്വാസമായി.
വിമതക്കൊടി ഉയര്‍ത്തി ഒരു മാസത്തോളം ഹരിയാണയിലും ഡല്‍ഹിയിലുമായി കഴിഞ്ഞ സച്ചിന്‍ പൈലറ്റും അനുഭാവികളായ 18 എം.എല്‍.എമാരും കഴിഞ്ഞ ദിവസമാണ് ജയ്പൂരില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മടങ്ങിവരവ്. വിമതനീക്കം നടത്തിയതിന് പിന്നാലെ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി. അധ്യക്ഷ സ്ഥാനവും നഷ്ടമായി. അനുഭാവികളുടെ മന്ത്രി കസേരയും സ്ഥാനമാനങ്ങളും തെറിച്ചിരുന്നു.
Content Highlights: Smiles, Handshake As Sachin Pilot, Ashok Gehlot Meet
Published: 13 Aug 2020, 05:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented