ജയ്പ്പുര്‍ : രാജസ്ഥാനില്‍ ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ നാടകത്തിന് അന്ത്യം. അശോക് ഗഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല. 200 അംഗ സഭയില്‍ 125 അംഗങ്ങളുടെ പിന്തുണ ലഭിച്ചു ഗെഹ്ലോതിന്.
സച്ചിന് പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ് രാജസ്ഥാന് നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന് പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ഗെഹ്ലോതിനെ പിന്തുണക്കുകയും ചെയ്തു.
ഒരു മാസത്തോളം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ശേഷം ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൈലറ്റും അനുഭാവികളായ 18 എംഎല്‍എമാരും രാജസ്ഥാനില്‍ തിരിച്ചെത്തിയത്. വിമതക്കൊടി ഉയര്‍ത്തിയ ശേഷം ഡല്‍ഹിയിലും ഹരിയാണയിലുമായി കഴിയുകയായിരുന്നു പൈലറ്റ് പക്ഷം. വിമതരുടെ പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെട്ടാണ് ഗെഹ്ലോത് നിയമസഭ വിളിച്ചു ചേര്‍ത്തത്. 102 അംഗങ്ങളുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പൈലറ്റ് പക്ഷം തിരിച്ചെത്തുന്നത്.
കോണ്‍ഗ്രസിലെ പ്രതിസന്ധിക്കിടയില്‍ ബിജെപിയിലെ വിള്ളലും മറനീക്കി പുറത്തുവന്നിരുന്നു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ചില എംഎല്‍എമാര്‍ അനുസരിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
വിമതനീക്കത്തിനിടയില് നഷ്ടമായ ഉപമുഖ്യമന്ത്രി പദവും അനുഭാവികളുടെ സ്ഥാനമാനങ്ങളും സച്ചിന് പൈലറ്റിന് ഇനി തിരികെ കിട്ടുമോ എന്നതാണ് ശ്രദ്ധേയം. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് പ്രതിപക്ഷ ബെഞ്ചിന് സമീപത്തായിരുന്നു ഇരിപ്പിടം അനുവദിച്ചിരുന്നത്. അതിര്‍ത്തിയിലേക്ക് ശക്താരയ യോദ്ധാക്കളെയാണ് അയക്കുക എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
Published: 14 Aug 2020, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented