
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാവില്ല, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല. അഴിമതിയാരോപണവും നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും പരസ്യമായതോടെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് സുര്‍ജെവാലയെ കര്‍ണാടകയിലേക്ക് അയച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. കര്‍ണാടകയിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അതിന്റെ ഭാഗമായി നേതൃമാറ്റം വേണ്ട എന്ന തീരുമാനത്തിലാണ് എത്തിയതെന്നും സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലും സുര്‍ജേവാല ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത്.
അതേസമയം സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് കര്‍ണാടക കോണ്‍ഗ്രസിനെ വിള്ളലിലേക്ക് നയിക്കുമെന്നും കരുതുന്നതായി സുര്‍ജെവാല വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽതന്നെ പപരിഹരിക്കണമെന്നും അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളതായും സുർജെവാല പറഞ്ഞു.
Content Highlights: no leadership change in karnataka siddaramaiah will remain cm says aicc randeep surjewala
Published: 01 Jul 2025, 10:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented