
ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട വിവാദപ്ലോട്ടുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതി. ധനത്തെയും ഭൂമിയേക്കാളും വലുത് തന്റെ ഭര്‍ത്താവിന്റെ അഭിമാനമാണ് എന്നാണ് മുഡയ്ക്ക് അയച്ച കത്തില്‍ പാര്‍വതി പറഞ്ഞിരിക്കുന്നത്.
ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്‍കി എന്നതാണ് മുഡ അഴിമതി. പാര്‍വതിയില്‍ നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിനുപകരം കണ്ണായ സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം. വിവാദവുമായി ബന്ധപ്പെട്ട് ആദ്യമായാണ് പാര്‍വതി പ്രതികരിക്കുന്നത്.
മൈസൂരിലെ വിജയനഗര്‍ ഫേസ് മൂന്നിലും നാലിലുംനിന്നായി ലഭിച്ച വ്യത്യസ്ത അളവിലുള്ള 14 പ്ലോട്ടുകളും തിരികെ നല്‍കാന്‍ തയ്യാറാണ് എന്നാണ് പാര്‍വതി കത്തില്‍ വ്യക്തമാക്കുന്നത്. തീരുമാനം വ്യക്തിപരമാണെന്നും ഭാര്‍ത്താവുമായോ മകനും എം.എല്‍.എയുമായ യതീന്ദ്ര സിദ്ധരാമയ്യയുമാ മറ്റ് കുടുംബാംഗങ്ങളുമായോ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പാര്‍വതി കത്തില്‍ പറയുന്നു.
'ഞാന്‍ നല്‍കിയ ഭൂമിക്ക് പകരമായി മുഡ എനിക്ക് നല്‍കിയ 14 പ്ലോട്ടുകളും തിരികെനല്‍കാന്‍ തയ്യാറാണ്. ഭൂമി തിരിച്ചെടുക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണം. എന്റെ ഭര്‍ത്താവിന്റെ അഭിമാനത്തെക്കാളും വലുതല്ല എനിക്ക് മറ്റൊന്നും. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനം ചെയ്യുന്ന കുടുംബമാണിത്, അവിടെ നിന്നും അര്‍ഹതയില്ലാത്ത ഒന്നിനുംവേണ്ടി ഞാന്‍ ആഗ്രഹിച്ചിട്ടില്ല', പാര്‍വതി കത്തില്‍ വ്യക്തമാക്കി.
Content Highlights: siddaramaiah wife parvathy willing to give back the land in muda case
Published: 01 Oct 2024, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented