
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി. എം.എൽ.എ. ജയ്പൂരിലെ ഹവാ മഹൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബിജെപി നേതാവ് ബാൽമുകുന്ദ് ആചാര്യയാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയത്. പ്രദേശത്തെ തെരുവുകളിൽ മാംസാഹാരം വിൽക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാനായിരുന്നു ഇദ്ദേഹത്തിന്റെ നിർദേശം.
”റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വിൽപ്പനശാലകളും ഉടൻ പൂട്ടണം. ഞാൻ വൈകുന്നേരം റിപ്പോർട്ട് ആവശ്യപ്പെടും”, ബിജെപി എം.എൽ.എ. ബൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം, വീഡിയോ വൈറലായതോടെ പ്രതികരണവുമായി എ.ഐ.എം.ഐ.എം. തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചു. ആർക്കും ഇത് തടയാൻ കഴിയില്ല, ആരെങ്കിലും മാംസാഹാര വിൽപ്പനശാല സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എങ്ങനെ തടയുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോൺഗ്രസിലെ ആർ.ആർ. തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസിന് 69 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.
Content Highlights: Shut down all roadside non-veg stalls rajasthan bjp mla
Published: 04 Dec 2023, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented