മുംബൈ: ലോക്സഭാ എം.പി. സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ശിവസേന (ഏക്നാഥ് ഷിന്‍ഡേ) വിഭാഗം നേതാവ് ഹേമന്ദ് പാട്ടീല്‍. മഹാരാഷ്ട്രയില്‍ നടക്കുന്ന മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി. ഹിംഗോലി മണ്ഡലത്തെയാണ് ഹേമന്ദ് പ്രതിനിധാനം ചെയ്തിരുന്നത്.
സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസം എന്നിവയിലാണ് മറാത്താസമുദായം സംവരണം ആവശ്യപ്പെടുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹേമന്ദ്, യവത്മലിയില് മറാത്താസംവരണ പ്രതിഷേധവേദിയില്വച്ചാണ് രാജിക്കത്ത് എഴുതിയത്. ഇത് ഉടന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറുമെന്നാണ് വിവരം.
മറാത്താ സമുദായത്തിന്റെ വികാരം വളരെ ശക്തമാണെന്നും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയിരുന്ന ആളാണ് താന്‍ എന്നും ഹേമന്ദ്, രാജിക്കത്തില്‍ പറയുന്നു. മറാത്ത സംവരണ പ്രക്ഷോഭത്തിന പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രാജിവെക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
Content Highlights: shivsena mp hemant patil announces resignation
Published: 30 Oct 2023, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented