ന്യൂഡൽഹി: ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പാർട്ടിയിൽ നിന്ന് രാജിവെച്ചതായി റിപ്പോട്ടുകൾ. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും അദ്ദേഹം തന്റെ രാജി ബി.ജെ.പി. ഉന്നത നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
എക്സിൽ പുതുക്കിയ ഷെഹ്സാദ് പൂനവാലയുടെ ബയോയിൽ ബി.ജെ.പിയെക്കുറിച്ച് യാതൊരു പരാമർശവുമില്ല. എങ്കിലും, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി ആണെന്നാണ് പൂനവാല സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പൂനവാല തന്റെ എക്സ് പ്രൊഫൈൽ ബയോ മാറ്റിയത്, എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പൂനവാലയുടെ ഇൻസ്റ്റാഗ്രാമിലെ ബയോയിൽ ബിജെപിയുടെ ദേശീയ വക്താവ് എന്നതിൽ മാറ്റം വരുത്തിയിട്ടില്ല.
2017-ലെ പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട ശേഷമാണ് ഷെഹ്സാദ് പൂനവാല ബിജെപിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേർന്നതിന് ശേഷം അദ്ദേഹത്തെ ദേശീയ വക്താവായി നിയമിച്ചിരുന്നു. ചാനൽ ചർച്ചകളിലും മറ്റ് വേദികളിലും രൂക്ഷമായ പരാമർശങ്ങൾ നടത്തുന്നതിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്. കോൺഗ്രസിനെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും അദ്ദേഹം നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചിട്ടുണ്ട്.
Published: 31 Jul 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented