അഹമ്മദാബാദ്: മുതിർന്ന രാഷ്ട്രീയ നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിങ് വഗേല കോൺഗ്രസിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്. 86-കാരനായ വഗേല പാർട്ടിയിലേക്ക് തിരികെവരാനുള്ള താത്പര്യമറിയിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത് സംസ്ഥാന കോൺഗ്രസ് ഘടകം ഇതിനകംതന്നെ തിരിച്ചുവരവിന് പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്.
വരാനിരിക്കുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്റ്റാർ കാമ്പയിനറായി ഉപയോഗിക്കാനാണ് പ്രാദേശിക നേതാക്കളുടെ പദ്ധതി. വഗേലയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോൾ, അനുയോജ്യമായ സമയത്ത് എല്ലാവർക്കും കൃത്യമായ ഉത്തരം ലഭിക്കുമെന്നും കുറച്ചുകൂടി കാത്തിരിക്കൂ എന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോഹിൽ പ്രതികരിച്ചത്.
ഗുജറാത്ത് രാഷ്ട്രീയത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള നേതാവാണ് ശങ്കർസിങ് വഗേല. ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് വരികയും പിന്നീട് തിരികെ ബിജെപിയിലേക്ക് പോകുകയും ചെയ്ത നേതാവാണ് വഗേല.
ജനസംഘത്തിലൂടെ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച അദ്ദേഹം കേശുഭായ് പട്ടേൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പം ഗുജറാത്തിൽ ബി.ജെ.പി.ക്ക് അടിത്തറയിടുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ, പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 1996-ൽ ബി.ജെ.പി. വിട്ടു. തുടർന്ന് അദ്ദേഹം രാഷ്ട്രീയ ജനതാ പാർട്ടി എന്ന സ്വന്തം പാർട്ടി രൂപവത്കരിച്ചു.
1996 മുതൽ 1997 വരെ കോൺഗ്രസ് പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. 1998-ൽ തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. തുടർന്നുള്ള രണ്ടു പതിറ്റാണ്ടുകാലം കോൺഗ്രസിനൊപ്പം നിലകൊണ്ട അദ്ദേഹം യു.പി.എ. സർക്കാരിൽ കേന്ദ്ര വസ്ത്രവ്യാപാര മന്ത്രിയായും ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ലാണ് അദ്ദേഹം കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപിയിലേക്ക് തിരികെ പോയത്.
Content Highlights: Former Gujarat Chief Minister Shankersinh Vaghela is likely to rejoin the Congress party., The Gujarat Congress state unit has approved his return, awaiting central command clearance.
Published: 01 Oct 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented