
ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിനരികെ അനാഛാദനത്തിനായി ഒരുക്കിയിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ നിർമ്മിക്കാനായി ശില്പികൾ ചെലവഴിച്ചത് 26,000 മണിക്കൂർ എന്ന് കേന്ദ്രം. ഒറ്റക്കല്ലിൽ തീർത്ത പ്രതിമയ്ക്ക് 280 മെട്രിക് ടൺ ഭാരവും 28 അടി ഉയരവുമാണുള്ളത്.
ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കഴിഞ്ഞ ദിവസം കേന്ദ്രം കർത്തവ്യ പഥ് എന്നാക്കി മാറ്റിയിരുന്നു. രാഷ്ട്രപതിഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റ് വരെ നീളുന്ന കർത്തവ്യ പഥിതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് ഏഴ് മണിക്ക് നിർവ്വഹിക്കും. ഒപ്പം തന്നെ ഇന്ത്യ ഗേറ്റിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന നേതാജിയുടെ പ്രതിമയും അനാഛാദനം ചെയ്യും.
100 അടിയിലേറെ നീളമുള്ള 140 ചക്രങ്ങളുള്ള കൂറ്റൻ ട്രക്കിലായിരുന്നു പ്രതിമയ്ക്ക് ആവശ്യമായ ഗ്രാനൈറ്റ് തെലങ്കാനയിൽ നിന്ന് ഡൽഹിയിൽ എത്തിച്ചത്.
Content Highlights: Sculptors Spent 26,000 Hours To Carve Netaji's India Gate Statue : Centre
Published: 08 Sept 2022, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented