
ന്യൂഡല്‍ഹി: ബിനാമി ഇടപാടുകള്‍ക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. 1988 ലെ ബിനാമി ഇടപാടുകള്‍ തടയല്‍ നിയമത്തിലെ വകുപ്പാണ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത്.
നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
1988 ലെ നിയമത്തില്‍ 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയോടെ ബിനാമി ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ 2016 ഒക്ടോബര്‍ 25 ന് മുമ്പ് നടന്ന ബിനാമി ഇടപാടുകള്‍ക്ക് എതിരായ കേസുകളില്‍ ക്രിമിനല്‍ പ്രോസിക്യുഷന് നടപടികള്‍ റദ്ദാകും.
Content Highlights: SC strikes down provision of 1988 Benami Law
Published: 23 Aug 2022, 08:11 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented