ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂർ സിപിഎമ്മിൽ ചേരാനുള്ള സാധ്യത തള്ളി സിപിഎം പൊളിറ്റ്ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട്. തരൂർ ഒരിക്കലും കോൺഗ്രസ് വിട്ടുപോകില്ലെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു. കോൺഗ്രസ് വിടുമെന്ന സൂചനയൊന്നും ശശി തരൂർ നൽകിയിട്ടില്ല. അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ചിലഘട്ടങ്ങളിൽ കോൺഗ്രസിന് അസ്വീകാര്യമാകാം. അദ്ദേഹത്തിന്റെ പശ്ചാത്തലം അങ്ങനെയാണ്.
കേരളത്തിലെ വ്യവസായ വളർച്ചയെ പ്രകീർത്തിച്ച് ശശി തരൂർ ലേഖനമെഴുതിയത് വിവാദമായിരുന്നു. കേരളത്തിലെ സിപിഎം സർക്കാരിനെ പ്രകീർത്തിച്ചിട്ടില്ലെന്നും സ്റ്റാർട്ടപ്പ് രംഗത്തെ വളർച്ചയെ കുറിച്ചാണ് എഴുതിയതെന്നും ശശി തരൂർ പിന്നീട് വിശദീകരിച്ചിരുന്നു
െചെനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്ക ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ചൈനയുമായുള്ള ബന്ധം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sashi tharoor will not join cpm says prakash kaaratt
Published: 14 Mar 2025, 06:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented