
ആഗ്ര: താജ്മഹലിന് മുമ്പിൽ കാവിക്കൊടി വീശുകയും ശിവ സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്ത നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ. താജ്മഹൽ പരിസരത്ത് മതപരമോ മറ്റുപ്രചാരണ പരിപാടികൾക്കോ അനുമതിയില്ലാത്തതിനാൽ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ലംഘനമായാണ് കണക്കാക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ താജ്മഹലിലേക്കെത്തുന്ന സന്ദർശകരെ ദേഹപരിശോധന നടത്താറില്ല. അതുകൊണ്ടാണ് യുവാക്കൾക്ക് കാവിക്കൊടിയുമായി പ്രവേശിക്കാൻ സാധിച്ചതെന്നാണ് അധികൃതർ പറയുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാക്കൾ കാവിക്കൊടി വീശുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂർ ഉൾപ്പെടെയുള്ള നാല് യുവാക്കളാണ് അറസ്റ്റിലായത്. നാല് പ്രതികൾക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് താജ്ഗഞ്ച് പോലീസ് ഇൻസ്പെക്ടർ ഉമേഷ് ചന്ദ്ര ത്രിപാതി പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലും താജ്മഹലിനുള്ളിൽ പ്രവേശിച്ച്ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ കാവിക്കൊടി ഉയർത്തിയിരുന്നു. താജ്മഹൽ യഥാർഥത്തിൽ ഒരു ശിവ ക്ഷേത്രമാണെന്ന അവകാശവാദവും ഇവർ നേരത്തെ ഉയർത്തിയിരുന്നു.
content highlights:Ruckus inside Taj Mahal; 4 youths arrested after unfurling saffron flag, chanting Shiv Chalisa
Published: 05 Jan 2021, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented