ന്യൂഡല്‍ഹി: ഭാരതാംബാ സങ്കല്പത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും വിവാദം സൃഷ്ടിക്കുകയും എതിര്‍പ്പ് ഉയര്‍ത്തുകയും ചെയ്യുന്നത് ചരിത്രത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും ധാരണയില്ലാത്തവരാണെന്ന് ആര്‍എസ്എസ്. രാജ്യത്തെ മാതൃത്വസങ്കല്പത്തില് കാണുന്നത് പുരാതനകാലംമുതല്‍ ഇവിടെ നിലനിന്നിരുന്ന ഒന്നാണ്. അതേക്കുറിച്ച് ധാരണയില്ലാത്തവരാണ് എതിര്‍പ്പുയര്‍ത്തുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന, ആര്‍എസ്എസിന്റെ അഖില്‍ ഭാരതീയ പ്രാന്തപ്രചാരക് ബൈഠകിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമ്മേളനങ്ങള്‍
:രാജ്യത്തുടനീളം എല്ലാ മണ്ഡലങ്ങളിലും ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. ആര്‍എസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണംചെയ്തത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു നഗരങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രമുഖരുമായി സംവദിക്കും.
Content Highlights: RSS refutes criticism of `Bharata Mata` imagery, citing historical and mythological context
Published: 08 Jul 2025, 07:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented