തിരുവനന്തപുരം: 'ഭാരത് മാതാ' സങ്കല്‍പം വിവാദമാക്കരുതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കേര്‍. ഒരമ്മയുടെ മക്കളായ, സഹോദരീസഹോദരന്‍മാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയര്‍. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ ഏതുമാകട്ടെ, അതിനെല്ലാം മുകളില്‍ ആ സങ്കല്‍പ്പത്തെ കാണാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് മാതായെ തര്‍ക്കവിഷയമാക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവനില്‍ മന്‍ കീ ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. മന്‍ കീ ബാത് ആശയങ്ങളെ പ്രചരിപ്പിക്കുന്ന മേരാ യുവ ഭാരതിന്റെയും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷന്റെയും ശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു.
ഭാരത് മാതയ്ക്ക് ജയ് വിളിക്കാന്‍ മടിച്ചുനിന്നവരെക്കൊണ്ട് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചതിന് ഗവര്‍ണര്‍ക്ക് നന്ദിയെന്ന് ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. 'ആദ്യം രാജ്യം' എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവക്കുന്ന ആഹ്വാനം. അതുതന്നെയാണ് ഗവര്‍ണര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്ഭവനിൽ പരിസ്ഥിതിദിനാഘോഷ പരിപാടിയുടെ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിന് പിന്നാലെ ചടങ്ങിൽനിന്ന് കൃഷിമന്ത്രി പി. പ്രസാദ് വിട്ടുനിന്നിരുന്നു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
Content Highlights: governor rajendra arlekar on bharatmata controversy
Published: 08 Jun 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented