കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട റോബിൻ ബസ് അധികൃതർ വീണ്ടും പിടിച്ചെടുത്തു. തമിഴ്നാട് ആര്‍ടിഒ ആണ് ഇത്തവണ ബസ് കസ്റ്റഡിയിലെടുത്തത്. റോഡ് ടാക്സ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്ന് ബസ് ഉടമ ​ഗിരീഷ് പറയുന്നു.

To advertise here,

കോയമ്പത്തൂരിൽവെച്ചാണ് ബസ് തമിഴ്നാട് മോട്ടോർവാഹനവകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തമിഴ്നാട് റോഡ് നികുതി അടയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നാണ് ബസ് ഉടമയുടെ വാദം. കോടതിയെ സമീപിക്കുമെന്നും ​ഗിരീഷ് പറയുന്നു.