
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റുന്നതും പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നനാകുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പകരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതായി മാത്രമേ ഇതിനെ കണക്കാക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. 33 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇത്തരമൊരു വിചിത്ര വിധി കോടതി പുറപ്പെടുവിച്ചത്.
കൃത്യം നടക്കുന്ന സമയത്ത് ഇരയായ പെണ്‍കുട്ടിയ്ക്ക് ആറുവയസും പ്രതിക്ക് 25 വയസുമാണ് ഉണ്ടായിരുന്നത്. ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ ഗ്രാമവാസികളെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇതിനിടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മുത്തശ്ശിയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടിയെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചുമാറ്റി നഗ്നയാക്കിയ പ്രതി കുട്ടിയുടെ മുന്നില്‍ വെച്ച് സ്വയം നഗ്നനാകുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയുമായി ലൈംഗികബന്ധത്തിന് ശ്രമിച്ചുവെന്ന് പരാതിയില്‍ ഇല്ല.
പരാതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 376, 511 വകുപ്പുകളുടെ പരിധിയില്‍ വരില്ലെന്നും കൃത്യം 'ബലാത്സംഗ ശ്രമ'മായി കണക്കാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ധന്ദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. തയ്യാറെടുപ്പിനും അപ്പുറം കടന്നാല്‍ മാത്രമേ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയൂ.
ദാമോദര്‍ ബെഹ്‌റ v/s ഒഡീഷ, സിട്ടു v/s രാജസ്ഥാന്‍ പോലുള്ള ചില കേസുകളും ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. ചെറുത്തുനില്‍പ്പ് മറികടന്ന് ഇരയെ നഗ്നയാക്കി ശാരീരികബന്ധത്തിന് ശ്രമിച്ചുവെന്നതാണ് ഈ കേസുകളിലെ പരാതി. ഈ കേസുകള്‍ ബലാത്സംഗ ശ്രമമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്.
കേസില്‍ പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമമെന്ന കുറ്റത്തിനാണ് പ്രതിയെ ടോങ്ക് ജില്ലാ കോടതി ശിക്ഷിച്ചത്. വിചാരണക്കാലത്ത് രണ്ടര മാസം പ്രതി ജയിലിലായിരുന്നു. വിചാരണക്കോടതി വിധിയിലെ ഐ.പി.സി. 376, 511 വകുപ്പുകള്‍ എടുത്ത് കളഞ്ഞ ഹൈക്കോടതി 354-ാം വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
Content Highlights: Removing minor girl's underwear, getting naked ‘not attempt to rape’: says Rajasthan high court
Published: 13 Jun 2024, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented