ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് പാകിസ്താനിൽ നിന്നും അഫ്​ഗാനിസ്ഥാനിൽ നിന്നുമുള്ള അഭയാർഥികൾ. എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു പ്രതിഷേധം. ബാരിക്കേഡുകൾ സ്ഥാപിച്ചാണ് നിലവിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞിരിക്കുന്നത്. 

To advertise here,

നിയമത്തിനെതിരെ പ്രതികരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിലും വ്യാഴാഴ്ച പ്രതിഷേധമുണ്ടായിരുന്നു. അഭയാര്‍ഥികള്‍ക്കെതിരായ പ്രസ്താവന കെജ്രിവാള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്‌ലിമിതര അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമഭേദഗതി 2019-ലാണ് പാർലമെന്റ് പാസാക്കിയത്. 

ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തിൽനിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഏതുവർഷമാണ് ഇന്ത്യയിലെത്തയതെന്ന് രേഖപ്പെടുത്തണം. ഒരു വർഷമായി ഇന്ത്യയിൽ താമസിച്ചുവരുന്നവരായിരിക്കണം. 14 വർഷത്തിനിടയിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടാവണം.