
ആഗ്ര (യു.പി): 500 കിലോയിലധികം കഞ്ചാവ് എലി തിന്നുവെന്ന വിചിത്രവാദം കോടതിയിലുന്നയിച്ച് ഉത്തര്‍പ്രദേശ് പോലീസ്. റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന തരത്തില്‍ നേരത്തെ നല്കിയ വിശദീകരണം വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ വാദം. മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് യു.പി പോലീസ് കേടതിയെ അറിയിച്ചത്. ഏറ്റുമുട്ടലിനിടെ അക്രമിയെ ഭയപ്പെടുത്താന്‍ യു.പിയിലെ പോലീസുകാര്‍ ഠേ ..ഠേ എന്ന് ശബ്ദമുണ്ടാക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.
1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എന്‍ഡിപിഎസ്) അനുസരിച്ച് പിടികൂടിയ നിയമവിരുദ്ധ ഉല്പന്നങ്ങള് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി ആവശ്യപ്പെട്ടിരുന്നു.
ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കേട്ട കോടതി. അത് വിലയ്ക്കെടുത്തില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.
പിടികൂടിയ നിയമവിരുദ്ധ വസ്തുക്കള്‍ എലി കേടുവരുത്തിയെന്നും പോലീസിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എലി ചെറുതാണെന്നും പോലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഇതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേസ് നവംബര്‍ 26 ലേക്ക് മാറ്റിവെച്ചു.
2020 ലും ഷെര്‍ഗ് നാഥ് പോലീസ് സ്റ്റേഷനില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് പേര് ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 386 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പറഞ്ഞത്.
2018 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്റ്റേഷനില്‍ സൂക്ഷിച്ച 1000 ലിറ്ററിലധികം മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞിരുന്നു. 2021 ല്‍ കോട്വാലി പോലീസ് സ്റ്റേഷനില്‍ 35 ലക്ഷം രൂപ വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പോലീസുകാര്‍ വാദിച്ചു. എന്നാല്‍ ഇത് നിയമവിരുദ്ധമായി വില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
Content Highlights: UP police, Rats Consumed Marijuana, Liquor
Published: 24 Nov 2022, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented