ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റേയും അശോക ഹാളിന്റേയും പേര് മാറ്റി. ദര്‍ബാര്‍ ഹാളിന്റെ പേര് 'ഗണതന്ത്ര മണ്ഡപ'മെന്നും അശോക ഹാൾ, 'അശോക മണ്ഡപ'മെന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇക്കാര്യം അറിയിച്ച് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി.
രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സംസ്‌കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ദേശീയ അവാര്‍ഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും വേദിയാണ് ദര്‍ബാര്‍ ഹാള്‍.
ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്. ഗണതന്ത്രത്തിന്റെ ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍വേരുപിടിച്ചതാണ്. അശോക ഹാളിനെ അശോക മണ്ഡപമെന്ന് പുനര്‍നാമകരണംചെയ്യുന്നതോടെ ഭാഷാപരമായ ഏകരൂപം കൈവരിക്കുന്നു. അശോക എന്ന വാക്കുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഭാഷയിലെ ആംഗലേയവത്കരണം ഇല്ലാതാക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
Content Highlights: Rashtrapati Bhavan's Durbar, Ashok halls renamed Ganatantra, Ashok Mandap
Published: 25 Jul 2024, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented