ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. സർ എഡ്വിൻ ലൂട്ട്യൻസും പിന്നീട് ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകൽപന ചെയ്ത ഈ വാസ്തുവിദ്യാ അത്ഭുതം, ഇന്ത്യൻ രൂപകൽപ്പനകളും കൊളോണിയൽ കാലഘട്ടത്തിലെ ഗാംഭീര്യവും ഉൾക്കൊള്ളുന്ന ഒരു 'H' ആകൃതിയിലുള്ള നിർമിതിയാണ്. 330 ഏക്കർ വിശാലമായ ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാഷ്ട്രപതി ഭവനിൽ 340 മുറികളുണ്ട്. ഇത് ഇന്ത്യയുടെ ജനാധിപത്യം, ചരിത്രം, പൈതൃകം എന്നിവയുടെ പ്രതീകമായി നിലകൊള്ളുന്നു.

To advertise here,

ഡൽഹിയിലെ രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ചരിത്രപരമായ ഈ സമുച്ചയത്തിന്റെ ചില ഭാഗങ്ങൾ സഞ്ചാരികൾക്ക് സന്ദർശിക്കാമെന്നും രാഷ്ട്രപതിമാർ ലോക നേതാക്കളെ കണ്ടുമുട്ടുന്ന അതേ ഹാളുകളിലൂടെ നടക്കാനും ദേശീയ അവാർഡ് ചടങ്ങുകൾ നടക്കുന്ന ഹാളിൽ നിൽക്കാനും ഇന്ത്യയുടെ ചരിത്രം അടുത്തറിയാനും കഴിയും. അതുകൊണ്ട്, നിങ്ങൾ ഡൽഹി സന്ദർശിക്കാൻ അല്ലെങ്കിൽ രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ആ യാത്ര ആസൂത്രണം ചെയ്യാൻ ആവശ്യമായതെല്ലാം ഇതാ...

സന്ദർശനം എങ്ങനെ ബുക്ക് ചെയ്യാം?

എല്ലാ സന്ദർശകരും മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. visit.rashtrapatibhavan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഇത് കഴിഞ്ഞാൽ, ഉദ്യോഗസ്ഥർ നിങ്ങളെ ഗൈഡഡ് ഗ്രൂപ്പുകളായി കൊണ്ടുപോകും.

 

 

ടിക്കറ്റ് നിരക്ക്, സമയക്രമം

ഒരു വ്യക്തിക്ക് 50 രൂപ മാത്രം നൽകി നിങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശനം ബുക്ക് ചെയ്യാം. ഈ തുക ഉപയോഗിച്ച്, നിങ്ങൾക്ക് ഏകദേശം 45 മിനിറ്റ് നേരം ഇവിടം സന്ദർശിക്കാം. രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള സമയം ചൊവ്വ മുതൽ ഞായർ വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെയാണ്. അവസാന എൻട്രി വൈകുന്നേരം നാലിനാണ്.

എത്തിച്ചേരൽ എങ്ങനെ?

രാഷ്ട്രപതി ഭവനിൽ എത്താനുള്ള ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ സെൻട്രൽ സെക്രട്ടറിയറ്റ് (ഒരു കി.മീ) അല്ലെങ്കിൽ പട്ടേൽ ചൗക്ക് (രണ്ട് കി.മീ) ആണ്. എളുപ്പത്തിലുള്ള പ്രവേശനത്തിനായി നിങ്ങൾ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ, ഗേറ്റ് നമ്പർ 38-ൽ എത്തണം.

ഉള്ളിൽ എന്തെല്ലാം കാണാം?

രാഷ്ട്രപതിമാർ വിശിഷ്ട വ്യക്തികളെ കാണുന്നതും ഔപചാരിക വിരുന്നുകൾ നടക്കുന്നതുമായ ഹാളുകൾ ഉൾപ്പെടെ പ്രധാന കെട്ടിടത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിലൂടെ സന്ദർശകരെ കൊണ്ടുപോകും. ദേശീയ അവാർഡ് ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ, ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം, എല്ലാ ഇന്ത്യൻ രാഷ്ട്രപതിമാരുടെയും ചിത്രങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

അമൃത് ഉദ്യാനും മറ്റൊരു ആകർഷണമാണ്. ഇത് ചൊവ്വ മുതൽ ഞായർ വരെ രാവിലെ ഒൻപതിനും വൈകുന്നേരം നാലിനും ഇടയിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. എന്നാൽ ഇത്തവണത്തെ എല്ലാ കാര്യപരിപാടികളും വ്പല

സന്ദർശകർക്കുള്ള പ്രധാന നുറുങ്ങുകൾ

  • രാഷ്ട്രപതി സന്ദർശിക്കാൻ ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്.
  • സർക്കാർ നൽകിയ സാധുവായ തിരിച്ചറിയൽ കാർഡ് കൊണ്ടുപോകുക.
  • മൊബൈൽ ഫോണുകൾ, ബാഗുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അകത്തേക്ക് അനുവദിനീയമല്ല.
  • സർക്യൂട്ട് 1: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുറന്നിരിക്കും.
  • സർക്യൂട്ട് 2: തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും തുറന്നിരിക്കും.
  • സർക്യൂട്ട് 3: ഓഗസ്റ്റ് മുതൽ മാർച്ച് വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുറന്നിരിക്കും.
  • പൊതുവായ സന്ദർശന സമയം രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ്.