ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി കൂടിക്കാഴ്ച നടത്തി. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്. ഷാങ്ഹായി കോ ഓപ്പറേഷൻ ഓര്ഗനൈസേഷന് വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു കൂടിക്കാഴ്ച.
നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. അതിർത്തിയിലെ സമാധാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിത്തറയെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.
ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓര്ഗനൈസേഷന് വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിൽ ഖസാക്കിസ്ഥാൻ, ഇറാൻ, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.
Content Highlights: Rajnath Singh holds talks with Chinese defence minister
Published: 27 Apr 2023, 08:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented