റാഞ്ചി: ഒരേയൊരു യാത്രക്കാരിക്കായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ഗോത്രവര്‍ഗമായ താന ഭഗത്ത് ഭൂമിയുടെ അവകാശത്തിനായി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ദല്‍തോങ്ഗഞ്ച് സ്റ്റേഷനില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്സ്പ്രസ് പിടിച്ചിട്ടു. പ്രക്ഷോഭകര്‍ റെയില്‍പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ അനിശ്ചിതമായി യാത്ര വൈകുന്നത് കണക്കിലെടുത്ത് അധികൃതര്‍ പല ട്രെയിന്‍ സര്‍വീസും റദ്ദാക്കി.
ട്രെയിന്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് ഇതിലെ 930 യാത്രക്കാര്‍ക്കായി റെയില്‍വെ ബസ് സൗകര്യം ഒരുക്കി. എന്നാല്‍ നിയമവിദ്യാര്‍ഥിനിയായ അനന്യ ബസിലോ ടാക്സിയിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല. ഇതോടെയാണ് ട്രെയിന്‍ ഒറ്റ യാത്രക്കാരിയ്ക്ക് വേണ്ടി 535 കിലോമീറ്റര്‍ സഞ്ചരിച്ചത്.
ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് രാജധാനി എക്സ്പ്രസ് സര്‍വീസ് റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. യാത്രക്കാര്‍ക്കാര്‍ക്കായി റെയില്‍വെ ഒരു ഡസനിലധികം ബസുകള്‍ ഏര്‍പ്പാടാക്കി. എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തതിനാല്‍ ബസിലോ റെയില്‍വെ ഏര്‍പ്പാട് ചെയ്യുന്ന ടാക്സിയിലോ സഞ്ചരിക്കാന്‍ താനൊരുക്കമല്ലെന്ന് അനന്യ അറിയിച്ചു.
അനന്യയുടെ തീരുമാനത്തിന് മുന്നില്‍ റെയില്‍വെ അവസാനം മുട്ടുമടക്കി. ട്രെയിന്‍ സാധാരണ സഞ്ചിരിക്കുന്ന പാത വിട്ട് ഗോമോ, ബൊക്കാറോ റൂട്ടില്‍ 225 കിലോമീറ്റര്‍ അധികദൂരം സഞ്ചരിച്ച് 15 മണിക്കൂര്‍ വൈകി വെള്ളിയാഴ്ച പുലര്‍ച്ചെ റാഞ്ചിയിലെത്തിച്ചേര്‍ന്നു. ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബസിലോ കാറിലോ യാത്ര ചെയ്യാന്‍ മാനസികമായി താന്‍ ഒരുങ്ങിയിട്ടില്ലെന്ന് അനന്യ ട്വിറ്ററിലൂടെ റെയില്‍വെയെ അറിയിച്ചു. തുടര്‍ന്ന് അനന്യയ്ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിക്കുകയായിരുന്നു.
യാത്രക്കാര്‍ അവരുടെ ലക്ഷ്യസ്ഥാനത്തിലെത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടത് റെയില്‍വെയുടെ ഉത്തരവാദിത്തമായതിനാലാണ് ബസുകള്‍ ഏര്‍പ്പാടാക്കിയതെന്നും എന്നാല്‍ പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ബസിലോ ട്രെയിനിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ലാതിരുന്നതിനാലാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് സീനിയര്‍ ഡിവിഷണല്‍ കമേഴ്സ്യല്‍ മാനേജര്‍ അവ്നിഷ് പറഞ്ഞു.
അതിനാലാണ് റൂട്ട് മാറ്റി യാത്രക്കാരിയെ റാഞ്ചി സ്റ്റേഷനിലെത്തിക്കാന്‍ റെയില്‍വെ ഒരുങ്ങിയതെന്നും അവ്നിഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rajdhani Express reaches Ranchi with lone woman passenger
Published: 05 Sept 2020, 08:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented