ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്ന് രാഹുൽ എക്സിൽ കുറിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളോട് പ്രധാനമന്ത്രി മുഖംതിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
'രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും ആത്മാഭിമാനമാണ് വലുത്. അതിന് ശേഷമാണ് മെഡലുകളും ആദരവുകളും. ധീരരായ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ സ്വയം പ്രഖ്യാപിത ബാഹുഹലിക്ക് തന്റെ രാഷ്ട്രീയ നേട്ടങ്ങൾ. രാജ്യത്തിന്റെ സംരക്ഷകനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിൽ നിന്നും ഇത്തരം ക്രൂരതകളുണ്ടാകുന്നത് വേദനിപ്പിക്കുന്നു' രാഹുൽ എക്സിൽ കുറിച്ചു.
ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അർജുന പുരസ്‌കാരവും ഖേൽ രത്‌ന പുരസ്‌കാരവും ഗുസ്തിതാരം വിനേഷ് ഫോഗട്ട് ശനിയാഴ്ച വെെകീട്ട് തിരിച്ചുനൽകിയിരുന്നു. ഡൽഹിയിലെ കർത്തവ്യ പഥിലെ ബാരിക്കേഡിന് മുന്നിൽ പുരസ്കാരം വച്ച് മടങ്ങുകയായിരുന്നു അവർ.
നേരത്തെ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്‌രംഗ് പുനിയ പദ്മശ്രീ മടക്കിനൽകിയും പ്രതിഷേധിച്ചു. പിന്നാലെ, ഗൂംഗൽ പെഹൽവാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
Content Highlights: Rahul Gandhi takes a ‘Baahubali’ jibe at PM Modi
Published: 31 Dec 2023, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented