ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ പ്രമുഖ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെ പ്രതിഷേധവുമായി ജൂനിയര്‍ താരങ്ങള്‍ രംഗത്ത്. ജന്തര്‍മന്തറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തങ്ങളുടെ കരിയറിലെ നിര്‍ണായകമായ ഒരു വര്‍ഷം മുതിര്‍ന്ന താരങ്ങള്‍ കാരണം നഷ്ടമായെന്ന് ആരോപിച്ചാണ് ജൂനിയര്‍ താരങ്ങൾ പ്രതിഷേധിച്ചത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് നൂറോളം താരങ്ങള്‍ പ്രതിഷേധവുമായി ജന്തര്‍മന്തറിലെത്തിയത്. ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്തിയെ സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, തനിക്കും വിനേഷ് ഫോഗട്ടിനും ബജ്‌റങ് പുനിയയ്ക്കുമെതിരെയുള്ള ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധം വ്യക്തമായ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നായിരുന്നു സാക്ഷി മാലികിന്റെ പ്രതികരണം. ബ്രിജ് ഭൂഷണിനു വേണ്ടി ഒരു ഐ.ടി. സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ ബ്രിജ് ഭൂഷണിന്റെയാളുകളാണെന്നും സാക്ഷി മാലിക് പറഞ്ഞു.
Content Highlights: junior wrestlers protest against bajrang punia sakshi malik and vinesh phogat brijbhushans propagand
Published: 03 Jan 2024, 06:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented