ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് കോണ്‍ഗ്രസില്‍നിന്നോ ഇരു നേതാക്കളുടെയും ഭാഗത്തുനിന്നോ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ ചടങ്ങില്‍ ഇരിപ്പിടം അനുവദിച്ചതിനെച്ചൊല്ലിയുള്ള അതൃപ്തി കാരണമാണ് രാഹുല്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുള്ള രാഹുലിന് കഴിഞ്ഞകൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ഇരിപ്പിടം അനുവദിച്ചത് ഏറ്റവും അവസാനത്തേതിന് തൊട്ടുമുന്‍പത്തെ വരിയിലായിരുന്നു. സാധാരണഗതിയില്‍ ഒന്നാംനിരയിലാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഒരുക്കാറ്. ഈ പതിവില്നിന്നുണ്ടായ വ്യതിയാനം വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
അതേസമയം, ചെങ്കോട്ടയിലെ ചടങ്ങില്‍നിന്ന് വിട്ടുനിന്നതിന് രാഹുലിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. നാണംകെട്ട പെരുമാറ്റമാണിതെന്ന് പാര്‍ട്ടി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. ഇതാണോ ഭരണഘടനയോടും സൈന്യത്തോടുമുള്ള ആദരവെന്നും പൂനാവാല ആരാഞ്ഞു.
Content Highlights: rahul gandhi and mallikarjun kharge skips independence day celebration at red fort
Published: 15 Aug 2025, 12:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented