ലഖ്‌നൗ: ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷനായിരിക്കെ അദ്ദേഹത്തെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെ നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. 2018-ൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള പ്രത്യേക എം.പി/എം.എൽ.എ കോടതി തിങ്കളാഴ്ച കുറ്റവിമുക്തനാക്കിയത്.
വിധി പ്രസ്താവം കേൾക്കുന്നതിനായി രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. രാഹുലിന്റെ പരാമർശത്തിൽ അപകീർത്തിപരമായ ഒന്നുമില്ലെന്ന് കണ്ടെത്തിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശുംഭം വർമ വിധി പ്രസ്താവിച്ചത്
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിയിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ സുൽത്താൻപുർ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനും ബി.ജെ.പി നേതാവുമായ വിജയ് മിശ്ര ഫയൽ ചെയ്ത കേസിലാണ് വിധി വന്നത്.
2018 ഓഗസ്റ്റ് 4-നാണ് വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2024 ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി കോടതിയിൽ കീഴടങ്ങുകയും ജാമ്യം നേടുകയും ചെയ്തിരുന്നു. 2024 ജൂലൈയിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും, വാദനടപടികൾക്കിടയിൽ പരാതിക്കാരനെയും മറ്റ് സാക്ഷികളെയും കോടതി വിസ്തരിക്കുകയും ചെയ്തു.
2026 ഒക്ടോബർ ആറിന് കേസിലെ വാദമുഖങ്ങൾ ആരംഭിക്കുകയും ഒക്ടോബർ 12-ന് പൂർത്തിയാകുകയും ചെയ്തു. ഒക്ടോബർ 26-നാണ് കോടതി വിധി പറയാനായി മാറ്റിവെച്ചിരുന്നത്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടിരുന്നു.
Content Highlights: Rahul Gandhi was acquitted by a special MP/MLA court in Sultanpur in a 2018 criminal defamation case filed over remarks against Amit Shah. The case was initiated by BJP leader Vijay Mishra following Gandhi's comments during a campaign rally in Bengaluru ahead of the Karnataka assembly elections. The legal proceedings spanned several years, with key developments including Gandhi's surrender and bail in 2024, witness examinations, and the conclusion of arguments in October 2026.
Published: 26 Oct 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented