
ന്യൂഡൽഹി: രബീന്ദ്രനാഥ ടാഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ 'ജനഗണമന'യുടെ ഇംഗ്ലീഷ് പരിഭാഷ വൈറലാകുന്നു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൊബേൽ പ്രൈസ് ഫൗണ്ടേഷനാണ് പരിഭാഷ പുറത്തുവിട്ടത്.
'1913-ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കവി രബീന്ദ്രനാഥ ടാഗോർ ബംഗാളിയിൽ രചിച്ച 'ജനഗണമന' ഇന്ത്യയുടെ ദേശീയഗാനമാണ്' എന്ന കുറിപ്പോടെയാണ് നൊബേൽ പ്രൈസ് ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ചിത്രം പങ്കുവെച്ചത്. 'ദി മോർണിങ് സോങ് ഓഫ് ഇന്ത്യ' എന്നാണ് പരിഭാഷയക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
1911 ഡിസംബർ 11-ന്, ടാഗോർ ബംഗാളി ഭാഷയിൽ രചിച്ച 'ഭരോതോ ഭാഗ്യോ ബിദ്ധാത' എന്ന ഗാനത്തിൽനിന്ന് കടമെടുത്ത വരികൾ, 1950 ജനുവരി 24-ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ദേശീയ ഗാനമായി അംഗീകരിക്കുകയായിരുന്നു. 1947-ൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ രാജ്യത്തിന്റെ ദേശീയഗാനമായ 'ജനഗണമന' അവിടെ അടയാളപ്പെടുത്തി.
Content Highlights: Rabindranath Tagores Handwritten Translation Of Jana Gana Mana
Published: 15 Aug 2024, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented