
ഛണ്ഡീഗഢ്: പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സുനില്‍ ജാഖറിന്റെ രാജി വാര്‍ത്ത വരുന്നത്. എന്നാല്‍ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിവരം. അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം കുറച്ചുകാലമായി സജീവ പ്രവര്‍ത്തനം നടത്തുന്നില്ലെന്നാണ് സുനില്‍ ജാഖറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാന അധ്യക്ഷനെന്ന രീതിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തെ സുനില്‍ ജാഖര്‍ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ ഇടപെടല്‍ ജാഖര്‍ കുറച്ചിരുന്നു. സെപ്തംബര്‍ 3 ന് ചണ്ഡീഗഢില്‍ നടന്ന ബിജെപി സംസ്ഥാന യോഗത്തില്‍ പാര്‍ട്ടി അംഗത്വ യജ്ഞത്തിന് തുടക്കമിട്ടതായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുയോഗം.
പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജാഖര്‍ 2022-ലാണ് പാര്‍ട്ടി വിട്ടത്.തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ബിജെപി അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ നിയമനത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
Content Highlights: Punjab BJP President Sunil Jakhar has resigned from his post
Published: 27 Sept 2024, 12:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented