പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്നുവയസ്സുകാരിയെ 65-വയസ്സുകാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ശനിയാഴ്ച പ്രതിഷേധത്തിനിറങ്ങിയത്. ഇതോടെ മുംബൈ-ബെംഗളൂരു ദേശീയപാതയിൽ നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നവാല ബ്രിഡ്ജ് പ്രദേശത്തെ റോഡിൽ കുഞ്ഞിന്റെ മൃതദേഹംവെച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതി ഭീംറാവു കാംബ്ലെയ്ക്ക് കർശന ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. പ്രതിഷേധത്തിന് പിന്നാലെ രൂപംകൊണ്ട ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭീംറാവു കാംബ്ലെ സ്ഥിരം കുറ്റവാളിയാണെന്നാണ് വിവരം. 1998, 2015 വർഷങ്ങളിൽ ഇയാൾക്കെതിരേ ലൈംഗികപീഡനക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2015-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിനായിരുന്നു കേസ്. പോക്‌സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും 2019-ൽ കുറ്റവിമുക്തനായിരുന്നു.
Content Highlights: Protest held on Mumbai-Bengaluru highway by victim's family and relatives., Accused 65-year-old Bhimrao Kamble arrested for rape and murder., Traffic paralyzed for four hours near Navale Bridge., Accused has a history of prior sexual assault charges dating back to 1998 and 2015.
Published: 03 May 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented