ചെന്നൈ: മധുര അവണിയാപുരം ജല്ലിക്കെട്ട് വേദിയില്‍ കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധം. കരിങ്കൊടിയേന്തിയാണ് പ്രിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും മുദ്രാവാക്യം വിളിച്ചു.

To advertise here,

ജല്ലിക്കെട്ട് കാളകളെ മെരുക്കാന്‍ വന്ന ആളുകളില്‍ നിന്നാണ് പ്രതിഷേധം ഉയര്‍ന്നത്. അവര്‍ കരിങ്കൊടി ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വേദിയിലെത്തി അല്‍പസമയം കഴിഞ്ഞാണ് പ്രതിഷേധമുയര്‍ന്നത്. ഈ സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി ഇവിടെ പ്രസംഗിച്ചിരുന്നു. ഡല്‍ഹിയിലിരിക്കുന്ന ചിലര്‍ തമിഴ് സംസ്‌കാരത്തേയും ഭാഷയേയും എതിര്‍ക്കുന്നു. അവര്‍ക്കുള്ള മറുപടി കൂടിയായാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ട് കണ്ട് രാഹുല്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. മറ്റ് പൊതുപരിപാടികള്‍ മധുരയിലില്ല. ഡിഎംകെ യുവജന വിഭാഗം അധ്യക്ഷന്‍ ഉദയനിധി സ്റ്റാലിനും ജെല്ലിക്കെട്ട് കാണാനെത്തിയിട്ടുണ്ട്.

content highlights: Protest against agricultural act during at jellikkettu venue, Madhura