ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള നീക്കത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നത് ജനാധിപത്യത്തെ ഊര്‍ജ്ജസ്വലമാക്കുന്നതും എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ സുപ്രധാനമായ ചുവടുവെപ്പാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ബുധനാഴ്ചയാണ് ഒറ്റത്തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
'തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് സംബന്ധിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി പരിശ്രമിക്കുകയും വിവിധതലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്ത മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഞാന്‍ അഭിനന്ദിക്കുന്നു.നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്.' -മോദി എക്‌സില്‍ കുറിച്ചു.
അതേസമയം ഒറ്റത്തിരഞ്ഞെടുപ്പിനെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എതിര്‍ത്തു. മന്ത്രിസഭ അംഗീകാരം നല്‍കിയ നടപടി വിലകുറഞ്ഞ പ്രകടനമാണ് എന്നും ഒറ്റത്തിരഞ്ഞെടുപ്പ് അപ്രായോഗികമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
Content Highlights: Prime minister Narendra Modi praises 'one nation one election'
Published: 18 Sept 2024, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented